വാഷിംങ്ടൺ: പിറ്റ്സ്ബർഗിലെ ക്രിസ്ത്യൻ പള്ളിയിൽ ബോംബ് സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സിറിയൻ അഭയാർഥിയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചു. മുസ്തഫ മൗസബ് അലോമെർ (24) നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സിറിയയിൽ ജനിച്ച അലോമർ 2016-ലാണ് അമേരിക്കയിൽ എത്തിയത്. 2019-ൽ ഇയാൾ ലെഗസി ഇന്റർനാഷണൽ ആരാധനാലയത്തിൽ ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അധികൃതർ പറഞ്ഞു. സ്‌ഫോടകവസ്തുക്കൾ എങ്ങനെ നിർമിക്കാമെന്നതും ഉപയോഗിക്കാമെന്നതും സംബന്ധിച്ച് ഐ.എസ് അനുഭാവിയാണെന്ന് കുരുതി എഫ്.ബി.ഐ ഏജന്റിന് അലോമർ നിർദേശങ്ങൾ നൽകിയിരുന്നു. നൈജീരിയയിൽ ഐ.എസിനെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് പള്ളി ആക്രമിക്കാൻ പദ്ധതിയിട്ടത്.
ശിക്ഷ വിധിക്കപ്പെട്ട സമയത്ത് അലോമർ സഭാപാലകരോടും സമൂഹത്തോടും സർക്കാരിനോടും മാപ്പു പറഞ്ഞു. 'എന്റെ കുറ്റകൃത്യത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ ഞാൻ ഐ.എസിനെ പിന്തുണയ്ക്കുന്നില്ല' -അലോമർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.