ഡമസ്കസ്: ആഭ്യന്തരസംഘർഷവും വിദേശ ഇടപെടലും ജനജീവിതം നരകമാക്കിയ സിറിയയിൽ തുടർച്ചയായ നാലാം തവണയും ബശ്ശാറുൽ അസദ് തന്നെ പ്രസിഡൻറ്. നാലു ലക്ഷം പേരുടെ മരണത്തിനും ദശലക്ഷങ്ങളുടെ പലായനത്തിനും കാരണമായി ആഭ്യന്തര യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന രണ്ടാം തെരഞ്ഞെടുപ്പാണിത്. ബശ്ശാറുൽ അസദിന് 95.1 ശതമാനം വോട്ട് ലഭിച്ചെന്ന് പാർലമെൻറ് സ്പീക്കർ അറിയിച്ചു. മുൻ സഹമന്ത്രി അബ്ദുല്ല സാലം അബ്ദുല്ല, മഹ്മൂദ് മർഹി എന്നീ രണ്ടു പേർ എതിർ സ്ഥാനാർഥികളായി രംഗത്തുണ്ടായിരുന്നു. ഇരുവർക്കും ചേർന്ന് ലഭിച്ചത് അഞ്ചു ശതമാനത്തിൽ തഴെ വോട്ട്. പക്ഷേ, ഇരുവരും അസദിെൻറ നോമിനികളായിരുന്നുവെന്ന് വ്യാപക ആരോപണമുയർന്നിരുന്നു.
സിറിയയിലെ തെരഞ്ഞെടുപ്പ് നീതിപൂർവമല്ലെന്ന് നേരത്തെ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങൾ ആരോപണമുന്നയിച്ചിരുന്നു. 2014ലാണ് അവസാനമായി രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 88 ശതമാനം വോട്ടുനേടിയായിരുന്നു ജയം.
വിജയമറിഞ്ഞയുടൻ ദമസ്കസ് പട്ടണത്തിൽ ആയിരങ്ങൾ ആഘോഷവുമായി തടിച്ചുകൂടിയതായി റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.