സീറ്റിനെച്ചൊല്ലിയുള്ള തർക്കം: ഇ.വി.എ എയർ വിമാനത്തിൽ യാത്രക്കാർ ഏറ്റുമുട്ടി, വീഡിയോ വൈറൽ

സീറ്റിനെചൊല്ലിയുള്ള തർക്കം ഇ.വി.എ എയർ വിമാനത്തിൽ യാത്രക്കാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. തായ്‌വാനിൽ നിന്ന് കാലിഫോർണിയയിലേക്കുള്ള ദീർഘദൂര യാത്രയിലാണ് സംഭവം. രണ്ട് യാത്രക്കാർ സീറ്റിനെ ചൊല്ലി തർക്കിക്കുന്നതിൻ്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ.

ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യാത്രക്കാരിൽ ഒരാൾ ചുമച്ചതിനെതിനെ തുടർന്ന്, ​തൊട്ടടുത്തിരുന്നയാത്രക്കാരിലൊരാൾ മറ്റൊരാളുടെ സീറ്റിലേക്ക് മാറി. ഇതോടെയാണ് കയ്യാങ്കളി നടന്നത്. ഇതുകണ്ട് സീറ്റിൻ്റെ യഥാർത്ഥ ഉടമ തന്റെ സീറ്റിൽ ഇരുന്നയാളെ മർദിക്കാൻ ശ്രമിച്ചു. ഇതിനിടെ, രോഷകുലരായ യാത്രക്കാരെ ശാന്തരാക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റു.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ രണ്ട് പേർ കയ്യാങ്കളിയിൽ ഏർപ്പെടുമ്പോൾ മറ്റ് യാത്രക്കാർ നിലവിളിക്കുന്നത് കേൾക്കാം. വിമാനയാത്രക്കിടയിൽ ഇത്തരം അനുഭവങ്ങളുണ്ടാവാറില്ലെന്ന് വീഡിയോ കണ്ടവരിൽ ഏറെപ്പേരും പ്രതികരിക്കുന്നു. 


Tags:    
News Summary - Taiwan: Punches Fly, Crew Member Gets Elbowed in Head Onboard EVA Air Flight as Clash Erupts Between Two Passengers After Argument Over Seat, Video Surfaces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.