കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പൊതുശുചിമുറികൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് താലിബാൻ ഭരണകൂടം. ഉസ്ബെക്കിസ്താൻ അതിർത്തിയിലെ വടക്കൻ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകളുടെ മുഴുവൻ പൊതുശുചിമുറികളും അടച്ചുപൂട്ടാനാണ് അധികൃതർ നിർദേശം നൽകിയത്. മതപണ്ഡിതന്മാർ, പ്രവിശ്യ ഉദ്യോഗസ്ഥർ അടക്കമുള്ളവർ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിതെന്ന് ഖാമ പ്രസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സ്തീകളെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയുമാണ് പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്. ശുചിമുറികളിൽ ബോഡി മസാജും നിരോധിച്ചിട്ടുണ്ട്. എല്ലാ വീടുകളിലും നിലവിൽ ആധുനിക ശുചിമുറി സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പുരുഷന്മാർക്ക് പൊതുശുചിമുറികൾ ഉപയോഗിക്കാൻ അനുവാദമുണ്ട്.
പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യ അധികൃതർ പൊതുശുചിമുറികൾ സ്ത്രീകൾ ഉപയോഗിക്കുന്നതിൽ താൽകാലിക വിലക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്നു.
നേരത്തെ, രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ യാത്രാപരിധി 45 മൈലിലേക്ക് പരിമിതപ്പെടുത്തിയ താലിബൻ ഭരണകൂടം, കാറുകളുടെ മുൻ സീറ്റിൽ രണ്ട് സ്ത്രീകൾ ഇരിക്കാൻ അനുവദിക്കരുതെന്ന് ഡ്രൈവർമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.