താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി

ന്യൂഡൽഹി: താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിലെ ഭൂരിപക്ഷത്തിന് എതിരാണ് താലിബാന്‍റെ സർക്കാർ പ്രഖ്യാപനമെന്നും എംബസി ചൂണ്ടിക്കാട്ടുന്നു. അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

എല്ലാ വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകാത്ത സർക്കാരാണ് നിലവിൽ വന്നത്. ഇത് നിയമവിരുദ്ധവും അന്യായവുമാണ്. അന്താരാഷ്ട്ര ഉടമ്പടികൾ, ഐക്യരാഷ്ട്ര രക്ഷാസമിതി, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പ്രമേയങ്ങൾ, രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷ, സ്ഥിരത, ഐക്യം, അഭിവൃദ്ധി എന്നിവ ഉൾപ്പെടെയുള്ള അഫ്ഗാന്‍റെ ദേശീയ താൽപര്യങ്ങളെ ദുർബലപ്പെടുത്തകയാണ്.

അഫ്ഗാന്‍റെ രാഷ്ട്രീയ, വംശീയ, സാമൂഹിക വൈവിധ്യത്തെ താലിബാൻ ഇല്ലാതാക്കുന്നു. ഇത് കൂടുതൽ പിരിമുറുക്കത്തിലേക്ക് രാജ്യത്തെ നയിക്കും. രാജ്യത്ത് സമഗ്രവും ശാശ്വതവുമായ സമാധാനത്തിന്‍റെ സാധ്യതയെ ദുർബലമാക്കും. രാജ്യത്തെ സ്ത്രീകളുടെയും സമൂഹത്തിലെ മറ്റ് വിഭാഗങ്ങളുടെയും മൗലികാവകാശങ്ങളെയും സുപ്രധാന പങ്കിനെയും അവഗണിക്കാനും ലംഘിക്കാനും താലിബാൻ വീണ്ടും തീരുമാനിച്ചതായും പ്രസ്താവനയിൽ അഫ്ഗാൻ എംബസി കുറ്റപ്പെടുത്തുന്നു. 

Tags:    
News Summary - Taliban cabinet illegitimate: Afghan embassy in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.