ഇസ്ലാമാബാദ്: നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ എംബസികളുടെയും കോൺസുലേറ്റുകളുടെയും അംഗീകാരം റദ്ദാക്കി അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ. ലണ്ടൻ, ബെർലിൻ, ബെൽജിയം, ബോൺ, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, പോളണ്ട്, ആസ്ട്രേലിയ, സ്വീഡൻ, കാനഡ, നോർവേ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും എംബസികളുമായുള്ള ബന്ധമാണ് വിച്ഛേദിച്ചത്.
ഇവിടങ്ങളിലെ നയതന്ത്രജ്ഞർ നൽകിയ പാസ്പോർട്ടുകൾ, വിസ, മറ്റു രേഖകൾ എന്നിവക്ക് ഇനി സാധുതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം ‘എക്സി’ൽ അറിയിച്ചു. കോൺസുലർ സേവനങ്ങൾക്ക് ഈ രാജ്യങ്ങളിലുള്ളവർ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.