കാബൂൾ: ലോകത്തെ ഏറ്റവും വലിയ കറുപ്പ് ഉൽപാദക രാജ്യമായ അഫ്ഗാനിസ്താനിൽ ഇതുൾപ്പെടെ എല്ലാ മയക്കുമരുന്നും കൃഷി ചെയ്യുന്നത് നിരോധിച്ച് താലിബാൻ സർക്കാർ.താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയാണ് ഉത്തരവിറക്കിയത്. യു.എസ് അധിനിവേശകാലത്ത് രാജ്യത്ത് കറുപ്പ് കൃഷി ശക്തിയാർജിച്ചിരുന്നു.
മയക്കുമരുന്ന് കൃഷി കണ്ടെത്തിയാൽ അവ നശിപ്പിക്കുമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു. ആദ്യം അധികാരത്തിലെത്തിയ ശേഷം 2000ലും താലിബാൻ കറുപ്പ് കൃഷി നിരോധിച്ചിരുന്നു. കടുത്ത ദാരിദ്ര്യം വലക്കുന്ന രാജ്യത്ത് പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് കറുപ്പ് കൃഷി. ഏറ്റവും സജീവമായ 2017ൽ 10,500 കോടി രൂപയുടെ കറുപ്പ് ഉൽപാദിപ്പിച്ചതായാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.