താലിബാൻ പുരോഹിതൻ റഹീമുല്ല ഹഖാനി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാബൂൾ: താലിബാൻ നേതാവും പുരോഹിതനുമായ ഷെയ്ഖ് റഹീമുല്ല ഹഖാനി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കാബൂളിലെ സ്കൂളിൽ നടന്ന ചാവേർ സ്‌ഫോടനത്തിലാണ് മരണം. കൊലപാതകം താലിബാൻ വക്താവ് ബിലാൽ കരിമി സ്ഥിരീകരിച്ചു.

കാബൂളിൽ ഷെയ്ഖ് റഹീമുല്ല ഹഖാനി നടത്തുന്ന സ്‌കൂളിലാണ് സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാൽ നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലിൽ ഒളിപ്പിച്ച സ്‌ഫോടകവസ്തുക്കൾ പൊട്ടിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

Tags:    
News Summary - Taliban cleric Sheikh Rahimullah Haqqani killed in suicide blast in Kabul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.