കാബൂൾ: അഫ്ഗാനിസ്താനിൽ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് 21കാരിയെ താലിബാൻകാർ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
മേഖലയിൽ താലിബാൻ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് സംഭവം. ബൽഖ് ജില്ല കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ 21കാരിയായ നസാനീനിനെ കാറിൽനിന്ന് വലിച്ചിഴക്കുകയായിരുന്നു. ശേഷം തലക്ക് വെടിയുതിർത്തു. താലിബാൻ സജീവമായ മേഖലകൾ ധാരാളമുള്ള പ്രദേശമാണ് ബൽഖ്.
താലിബാൻ നിയമപ്രകാരം സ്ത്രീകൾ ബുർഖയും ശിരോവസ്ത്രവും ഉപയോഗിച്ച് ശരീരം മുഴുവൻ മറക്കണമെന്നാണ് നിർദേശം. പെൺകുട്ടികൾക്ക് സ്കൂളിൽ അയക്കാനോ പുരുഷ ബന്ധുവിനൊപ്പം പുറത്തുപോകാനോ അനുവാദം നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.