കാബൂൾ: അഫ്ഗാനിസ്താനിലെ വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ച് താലിബാൻ. ട്വിറ്ററിലൂടെ താലിബാൻ വക്താവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവിശ്യകളിലേയും തലസ്ഥാനത്തേയും മുഴുവൻ വനിത ആരോഗ്യപ്രവർത്തകരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് താലിബാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആരോഗ്യമന്ത്രാലയത്തിെൻറ പേരിലാണ് പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. താലിബാൻ വക്താവ് സാബിദുള്ളാഹ് മുജാഹിദാണ് ഇത് ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വനിത ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടാവില്ലെന്നും താലിബാൻ അറിയിച്ചു.
അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് വിദേശത്ത് നിന്നുള്ള നിരവധി ആരോഗ്യപ്രവർത്തകർ രാജ്യത്ത് നിന്ന് മടങ്ങി പോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അഫ്ഗാെൻറ ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.