യു.എസ്​ ഡ്രോണാക്രമണത്തിൽ സിവിലിയൻ കൊല്ലപ്പെട്ടു; ആക്രമണം നിയമവിരുദ്ധമെന്നും താലിബാൻ

കാബൂൾ​: യു.എസ്​ നടത്തിയ ഡ്രോണാക്രമണത്തിൽ സിവിലിയൻ കൊല്ലപ്പെട്ടുവെന്ന്​ താലിബാൻ. വക്​താവ്​ സബിഹുള്ള മുജാഹിദാണ്​ ഇക്കാര്യം ആരോപിച്ചത്​​. ചൈനീസ്​ മാധ്യമമായ സി.ജി.ടി.ൻ ടി.വിക്ക്​ നൽകിയ അഭിമുഖത്തിലാണ്​ താലിബാൻ വക്​താവിന്‍റെ പരാമർശം.

യു.എസിന്‍റെ ഡ്രോണാക്രമണത്തിൽ ഏഴ്​ പേർ കൊല്ലപ്പെട്ടിരുന്നു. വിദേശമണ്ണിലെ യു.എസ്​ ആക്രമണം നിയമവിരുദ്ധമാണ്​. അഫ്​ഗാന്​ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ അത്​ ഞങ്ങളെ അറിയിക്കുകയാണ്​ വേണ്ടതെന്ന്​ താലിബാൻ വക്​താവ്​ പറഞ്ഞു.

കാബൂൾ വിമാനത്താവളത്തിന്​ സമീപം ചാവേർ പൊട്ടിത്തെറിച്ച്​ നിരവധി പേരാണ്​ മരിച്ചത്​. തുടർന്ന്​ യു.എസ്​ ഡ്രോണാക്രമണം നടത്തുകയും രണ്ട്​ ഐ.എസ്​ ഭീകരരെ വധിക്കുകയും ചെയ്​തതായി അവകാശപ്പെട്ടിരുന്നു. നാൻഗാർഹാർ പ്രവിശ്യയിലായിരുന്നു യു.എസിന്‍റെ ആക്രമണം. 

Tags:    
News Summary - Taliban says U.S. drone strike in Kabul also killed civilians - Chinese state TV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.