Photo courtesy: AFP

ജലാലാബാദും പിടിച്ചെടുത്ത് താലിബാൻ; കാബൂൾ ഒഴികെ പ്രധാന നഗരങ്ങളെല്ലാം നിയന്ത്രണത്തിൽ

കാബൂൾ: മസാറെ ശരീഫിന് പിന്നാലെ തന്ത്രപ്രധാനമായ ജലാലാബാദ് നഗരവും പിടിച്ചെടുത്ത് താലിബാൻ. ഒരു പോരാട്ടം പോലും ആവശ്യമില്ലാതെയാണ് ഞായറാഴ്ച രാവിലെയോടെ താലിബാൻ ജലാലാബാദ് കീഴടക്കിയതെന്ന് പ്രദേശവാസികളും അധികൃതരും പറഞ്ഞു. ഇതോടെ, തലസ്ഥാനമായ കാബൂൾ ഒഴികെ രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം താലിബാൻ നിയന്ത്രണത്തിലായി.

ജലാലാബാദിലെ പ്രവിശ്യ ഗവർണറുടെ ഓഫിസിൽ നിന്നുള്ള ചിത്രങ്ങൾ താലിബാൻ പുറത്തുവിട്ടിരുന്നു. ഏറ്റുമുട്ടലില്ലാതെയാണ് താലിബാൻ ജലാലാബാദ് പിടിച്ചെടുത്തതെന്ന് നഗരത്തിലെ അഫ്ഗാൻ സർക്കാർ അധികൃതരിലൊരാൾ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗവർണർ താലിബാന് കീഴടങ്ങുകയായിരുന്നു. താലിബാന് വഴിയൊരുക്കുക മാത്രമായിരുന്നു സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു വഴിയെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാൻ സർക്കാറിന് കനത്ത തിരിച്ചടിയേകിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ നഗരമായ മസാറെ ശരീഫ് താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സൈന്യം പ്രതിരോധം തീർത്ത മസാറെ ശരീഫ് കീഴടക്കിയതോടെ രാജ്യത്തിന്‍റെ വടക്കൻ മേഖലകൾ പൂർണമായും താലിബാൻ നിയന്ത്രണത്തിലായി. തലസ്ഥാനമായ കാബൂളിനെ വളഞ്ഞുകഴിഞ്ഞ താലിബാൻ 11 കിലോമീറ്റർ അകലെയുള്ള ചഹർ അ​​സ്​​​യാ​​ബ് ജില്ലയിൽ വരെ എത്തിയിരിക്കുകയാണ്.

മസാറെ ശരീഫിലെ സുരക്ഷാ സേന അതിർത്തി മേഖലകളിലേക്ക് രക്ഷപ്പെട്ടതായി ബാൾക് പ്രവിശ്യ മേധാവി അഫ്സൽ ഹദീദ് പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വലിയ പ്രതിരോധമുയർത്താതെയാണ് നഗരം കീഴടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 22ന്‍റെയും നിയന്ത്രണം താലിബാൻ ഏറ്റെടുത്തുകഴിഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ കാബൂൾ ആഴ്ചകൾക്കകം പിടിച്ചടക്കുമെന്നാണ് താലിബാന്‍റെ പ്രഖ്യാപനം. അഫ്ഗാനിലെ ഏറ്റവും വലിയ രണ്ടും മൂന്നും നഗരങ്ങളായ കാണ്ഡഹാറും ഹെറാത്തും താലിബാൻ കഴിഞ്ഞ ദിവസങ്ങളിലാണ് കീഴടക്കിയത്.

ഇ​​തി​​നി​​ടെ, ത​​ങ്ങ​​ളു​​ടെ പൗ​​ര​​ന്മാ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി രാ​​ജ്യ​​ത്തേ​​ക്ക്​ മ​​ട​​ക്കി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന​​ത്​ വ​​രെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ നി​​യ​​ന്ത്ര​​ണം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി 3000 യു.​​എ​​സ്​ മ​​റീ​​നു​​ക​​ൾ ശ​​നി​​യാ​​ഴ്​​​ച അ​​ഫ്​​​ഗാ​​നി​​ലെ​​ത്തി. കൂ​​ടു​​ത​​ൽ സേ​​നാം​​ഗ​​ങ്ങ​​ൾ ഇ​​ന്നെ​​ത്തും. താ​​ലി​​ബാ​​ൻ എ​​ത്തും​​മു​​മ്പ്​ ത​​ന്ത്ര​​പ്ര​​ധാ​​ന​​രേ​​ഖ​​ക​​ള്‍ തീ​​യി​​ട്ടു ന​​ശി​​പ്പി​​ക്കാ​​ന്‍ യു.എ​​സ് എം​​ബ​​സി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കു നി​​ര്‍ദേ​​ശം ന​​ല്‍കി.

അ​​തേ​​സ​​മ​​യം, താ​​ലി​​ബാ​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ സൈ​​ന്യ​​ത്തി​െ​ൻ​റ പു​​ന​​ർ​​വി​​ന്യാ​​സ​​ത്തി​​നാ​​ണ്​ മു​​ഖ്യ പ​​രി​​ഗ​​ണ​​ന​​യെ​​ന്ന് കഴിഞ്ഞ ദിവസം അ​​ഫ്ഗാ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ അ​​ഷ്റ​​ഫ് ഗ​​നി പ​​റ​​ഞ്ഞു. കാ​​ബൂ​​ളി​​ന്​ തൊ​​ട്ട​​ടു​​ത്തെ​​ത്തി താ​​ലി​​ബാ​​ൻ ആ​​ക്ര​​മ​​ണം ശ​​ക്ത​​മാ​​ക്കി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ടെ​​ലി​​വി​​ഷ​​ൻ പ്ര​​സം​​ഗ​​ത്തി​​ലാ​​ണ്​ ഗ​​നി ന​​യം വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സു​​ര​​ക്ഷ, പ്ര​​തി​​രോ​​ധ സേ​​ന​​ക​​ളു​​ടെ പു​​ന​​ർ​​വി​​ന്യാ​​സ​​ത്തി​​നാ​​ണു മു​​ഖ്യ​​പ​​രി​​ഗ​​ണ​​ന. ജ​​ന​​ങ്ങ​​ളു​​ടെ​​മേ​​ൽ യു​​ദ്ധം അ​​ടി​​ച്ചേ​​ൽ​​പി​​ക്കാ​​നോ കൂ​​ടു​​ത​​ൽ മ​​ര​​ണ​​ങ്ങ​​ളോ ഞാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. അ​​ഫ്ഗാ​​ൻ ജ​​ന​​ത​​ക്ക്​ സ​​മാ​​ധാ​​ന​​വും സ്ഥി​​ര​​ത​​യും ഉ​​റ​​പ്പാ​​ക്കാ​​ൻ സ​​ർ​​ക്കാ​​റി​​ന് അ​​ക​​ത്തും പു​​റ​​ത്തും വി​​പു​​ല ച​​ർ​​ച്ച​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട് -ഗ​​നി പ​​റ​​ഞ്ഞു. 

Tags:    
News Summary - Taliban seizes Afghanistan’s Jalalabad, cuts off Kabul from east

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.