കാബൂൾ: അഫ്ഗാനിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കായി പുതിയ സമിതിക്ക് താലിബാൻ രൂപം നൽകി. മൂന്നംഗ സമിതിക്കാണ് രൂപം നൽകിയതെന്ന് താലിബാൻ വക്താവ് സഹീഹുല്ല മുജാഹിദ് അറിയിച്ചു.
കൾച്ചറൽ കമീഷനിൽ നിന്നുള്ള താലിബാൻ പ്രതിനിധി, മീഡിയ പ്രൊട്ടക്ഷൻ അസോസിയേഷന്‍റെ ഉപ മേധാവി, കാബൂൾ പൊലീസിലെ ഉദ്യോഗസ്ഥൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതിന് ഒരു ഏകോപന സ്വഭാവം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് പ്രത്യേക സമിതി കൊണ്ട് താലിബാൻ ലക്ഷ്യമിടുന്നതെന്നാണ് വിവരം.
താലിബാന്‍റെ വരവോടെ അഫ്ഗാനിലുള്ള മാധ്യമപ്രവർത്തകർ വലിയ ഭീഷണി നേരിടുന്നുണ്ട്. വനിതാ മാധ്യമപ്രവർത്തകർക്ക് ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിരവധി മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു.
മാധ്യമപ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിടുന്നതായി ഇന്‍റർനാഷണൽ ഫെഡറേഷൻ ഒാഫ് ജേർണലിസ്റ്റ്സ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജെറിമി ഡീയർ വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.