അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിെൻറ തിരക്കിനിടയിൽ ഭീകരാക്രമണമുണ്ടാവുമെന്ന ബ്രിട്ടെൻറയും യു.എസിെൻറയും മുന്നറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ്, കാബൂളിൽ ചാവേർ ആക്രമണമെന്ന് സംശയിക്കുന്ന ഇരട്ടസ്ഫോടനങ്ങളുണ്ടായത്. കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിനുപിന്നിൽ ഐ.എസ് ആണെന്ന് താലിബാനും വിശദീകരിക്കുന്നു. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിനരികിലാണ് സ്ഫോടനമുണ്ടായത്. താലിബാൻ സേനാംഗങ്ങൾക്കും പരിക്കേറ്റുവെന്ന് റിപ്പോർട്ടുണ്ട്. വിമാനത്താവളം അമേരിക്കൻ സേനയും പുറത്ത് താലിബാനുമാണ് നിയന്ത്രിക്കുന്നത്.
ഐ.എസ് ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ആളുകൾ വിമാനത്താവളത്തിൽനിന്ന് ഒഴിഞ്ഞുപോകണമെന്നും യു.എസ്-യു.കെ സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ആഗസ്റ്റ് 31നകം ഒഴിപ്പിക്കൽ ദൗത്യം പൂർത്തിയാക്കി വിദേശരാജ്യങ്ങൾ അഫ്ഗാൻ വിടണമെന്ന് താലിബാൻ അന്ത്യശാസനം നൽകിയതിനെ തുടർന്ന് കാബൂൾ വിമാനത്താവളത്തിൽ അഭൂതപൂർവമായ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിരവധി രാജ്യങ്ങൾ പൗരന്മാരോട് നിർദേശിച്ചിരുന്നു. താലിബാൻ കാബൂൾ പിടിച്ചശേഷം ആയിരങ്ങളാണ് രാജ്യം വിടാൻ വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നത്.
വിമാനത്താവളത്തിൽ തങ്ങളുടെ സേനാംഗങ്ങളും ആക്രമണഭീഷണിയിലാണെന്നും ഐ.എസിെൻറ ഭീഷണി നിലനിൽക്കുന്നുവെന്നും താലിബാൻ ഉന്നതൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
ആഗസ്റ്റ് 31നുള്ളിൽ സൈനികർ പൂർണമായി പിന്മാറുമെന്ന് പ്രഖ്യാപിച്ച അമേരിക്ക ഒഴിപ്പിക്കൽ ഊർജിതമാക്കിയിരിക്കുകയാണ്.
ഏതൊക്കെ രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്നും തങ്ങളുടെ സേനാംഗങ്ങൾ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യു.എസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.