യാംഗോൺ: മ്യാന്മറിലെ സായുധ സേനക്ക് അരി വിതരണം ചെയ്തെന്ന റിപ്പോർട്ടുകൾ തള്ളി തായ്‌ലൻഡ് സൈന്യം. മ്യാന്മറിൽ ഓങ് സാൻ സൂചി സർകാറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അക്രമം തുടരുന്ന സാഹചര്യത്തിലാണ് തായ്ലൻഡിനെതിരെ ആരോപണം വരുന്നത്. 700 ചാക്ക് അരി മ്യാന്മർ സൈന്യത്തിനായി തായ്‌ലൻഡ് വിതരണം ചെയ്തു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
'സഹായം ആവശ്യപ്പെട്ടുകൊണ്ട് മ്യാന്മർ സൈന്യം ഇതുവരെ ഞങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. അതിർത്തിക്കപ്പുറത്തേക്ക് അയക്കുന്ന ഏതൊരു ഭക്ഷണവും ഇവിടെ നിലനിൽക്കുന്ന സാധാരണ വ്യാപാരത്തിന്‍റെ ഭാഗമാണ്'. -തായ്‌ലൻഡ് സൈന്യം പ്രതികരിച്ചു. നേരത്തെ, മ്യാന്മറിലെ സൈന്യം നടത്തുന്ന രക്തച്ചൊരിച്ചിലിനെക്കുറിച്ച് തായ്‌ലൻഡ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മ്യാന്മറിന്‍റെ കിഴക്കൻ അതിർത്തിയിലെ ആർമി യൂണിറ്റുകൾക്ക് തായ് സൈന്യം 700 ചാക്ക് അരി വിതരണം ചെയ്തതായി തായ് മാധ്യമങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. തായ് സർക്കാരിന്‍റെ ഉത്തരവിനെ തുടർന്നാണ് നടപടിയെന്നും പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. അതേസമയം, പട്ടാള അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തിൽ മ്യാന്മറിൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 250 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.