ലണ്ടൻ: ബ്രിട്ടനിൽ പ്രധാനമന്ത്രിയായി ലിസ് ട്രസിനെ തെരഞ്ഞെടുത്തതോടെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ രാജിവെച്ചു. ലിസ് ട്രസ് അധികാരത്തിലേറുകയും പുതിയ ഹോം സെക്രട്ടറിയെ നിയമിക്കുകയും ചെയ്യുമ്പോൾ പിന്നിൽ നിന്ന് രാജ്യത്തെ സേവിക്കാനാണ് തന്റെ തീരുമാനമെന്ന് പ്രീതി പട്ടേൽ പടിയിറങ്ങുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന് എഴുതിയ രാജിക്കത്തിൽ പറഞ്ഞു.
പുതിയ പ്രധാനമന്ത്രി ലിസ് ട്രസിന് അഭിനന്ദനങ്ങൾ അർപ്പിച്ച പ്രീതി സർക്കാറിന് തുടർന്നും പിന്തുണ നൽകുമെന്നും വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുമെന്നും പറഞ്ഞു.
നിങ്ങളുടെ നേതൃത്വത്തിന് കീഴിൽ ജോലി ചെയ്യാൻ സാധിച്ചത് ആദരവായി കരുതുന്നുവെന്നും പ്രീതി ബോറിസ് ജോൺസണെ അറിയിച്ചു.
വളരെ മികച്ച പ്രധാനമന്ത്രിയായിരുന്നു താങ്കൾ. ബ്രക്സിറ്റ് ആസൂത്രണം ചെയ്ത് നടപ്പാക്കി. രാജ്യം കൂടുതൽ സുരക്ഷിതമായി. നിയമങ്ങൾ ശക്തിപ്പെടുത്തി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയെന്നും പ്രീതി കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.