അടുത്ത വകഭേദം ഒമിക്രോണിനേക്കാള്‍ തീവ്രമാകും; കോവിഡ് അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് അവസാനി​െച്ചന്ന് ആരും കരുതേണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. നിലവില്‍ കോവിഡ് കേസുകളും മരണങ്ങളും കുറയുന്നത് നല്ല കാര്യമാണ്.

എന്നാല്‍, ഇതു താല്‍ക്കാലികം മാത്രമാണ്. രോഗങ്ങള്‍ക്ക് അതിര്‍ത്തികളില്ല. സുരക്ഷയെക്കുറിച്ചുള്ള തോന്നല്‍ പോലും ഏതു നിമിഷവും മാറാമെന്ന് ഒമിക്രോണ്‍ വേരിയന്‍റിലൂടെ വ്യക്തമായെന്നും ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷന്‍ ട്രെഡോസ് അഥനോം ഗബ്രിയേസൂസ് വ്യക്തമാക്കി. ലോകത്താകമാനം കോവിഡ് കേസുകള്‍ 17 ശതമാനത്തോളം കുറ​െഞ്ഞന്ന് ലോകാരോഗ്യ സംഘടന പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസില്‍ മാത്രം 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ് മരണങ്ങളില്‍ ഏഴു ശതമാനം കുറവുണ്ട്. അതേസമയം ഇനിയും വകഭേദങ്ങൾ വരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

വരാനിരിക്കുന്ന വകഭേദങ്ങൾ ഒമി​ക്രോണിനേക്കാൾ അപകടകാരികളായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന എപ്പിഡെമോളജിസ്റ്റ് മരിയ വാന്‍ കെര്‍ക്കോവ് സൂചിപ്പിച്ചു. ഇപ്പോഴുള്ള പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുന്നതായിരിക്കും പുതിയ വകഭേദം. വാക്‌സിനുകള്‍ ഫലിക്കാതെ വരുമെന്നും കെര്‍ക്കോവ് പറയുന്നു. കൃത്യമായ ഇടപെടലുകളിലൂടെ കോവിഡ് വ്യാപനം വലിയ തോതില്‍ കുറക്കാന്‍ സാധിക്കും. ചെറിയ വ്യാപനത്തില്‍പോലും വലിയൊരു പ്രതിസന്ധിയുണ്ടാവും.

അതു കൂടുതല്‍ പേരിലേക്ക് പടരാന്‍ ഇടയാക്കും. കാരണം വാക്‌സിന്‍ എടുക്കാത്തവര്‍ ധാരാളമുണ്ട്. ഒപ്പം പ്രതിരോധശേഷി കുറഞ്ഞുവരുന്നവരുമുണ്ടെന്ന് മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു.

അതേസമയം, ദക്ഷിണാഫ്രിക്കയിലെ സ്റ്റാവ് ബികോ അക്കാദമിക് ഹോസ്പിറ്റല്‍ കോംപ്ലക്‌സ് നടത്തിയ പഠനത്തില്‍ കോവിഡ് അടുത്തുതന്നെ അവസാനിക്കുമെന്നാണ് പ്രവചിക്കുന്നത്. ഒമിക്രോണായിരിക്കും അവസാന വകഭേദമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു.

Tags:    
News Summary - The next variant is more intense than omicron -World Health Organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.