കാഠ്മണ്ഡു: നേപ്പാളിൽ പൗരത്വ ഭേദഗതി ബില്ലിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് പ്രസിഡന്റ് ബിദ്യദേവി ഭണ്ഡാരി. പാർലമെന്‍റിന്‍റെ ഇരു സഭകളും രണ്ടുതവണ അംഗീകാരം നൽകിയ ബില്ലിൽ ഒപ്പിടാത്ത പ്രസിഡന്‍റിന്‍റെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. ഭരണഘടനപ്രകാരം 15 ദിവസമാണ് സമയപരിധി. ചൊവ്വാഴ്ചയായിരുന്നു ബില്ലിൽ പ്രസിഡന്റ് ഒപ്പിടേണ്ട അവസാന ദിവസം. നേരത്തേ പ്രസിഡന്റ് മടക്കിയയച്ച ബിൽ പാർലമെന്‍റിന്‍റെ ഇരു സഭകളുടെയും അംഗീകാരത്തോടെ സെപ്റ്റംബർ അഞ്ചിനാണ് സ്പീക്കർ അങ്കി പ്രസാദ് സപ്കോട്ട വീണ്ടും അയച്ചത്. വിദേശത്ത് താമസിക്കുന്ന നേപ്പാളികൾക്കും നേപ്പാളികളെ വിവാഹം ചെയ്യുന്ന വിദേശ വനിതകൾക്കും പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലുകളാണ് പ്രസിഡന്റ് ഒപ്പിടാതെ മാറ്റിവെച്ചത്.
നേപ്പാൾ പൗരത്വത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിനു പേർക്ക് ഇത് തിരിച്ചടിയാവും.എന്നാൽ, ബില്ലിൽ ഒപ്പിടാത്ത പ്രസിഡന്‍റിന്‍റെ നീക്കം നേപ്പാളിനെ ഭരണഘടന പ്രതിസന്ധിയിലേക്കു നയിച്ചതായി ഭരണഘടന വിദഗ്ധൻ ദിനേഷ് ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.