ലണ്ടൻ: ആസ്ട്രസെനക വാക്സിെൻറ രണ്ടാം ഡോസും മൂന്നാം ഡോസും വൈകി എടുക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് ഓക്സ്ഫഡ് സർവകലാശാല പഠനം. ആസ്ട്രസെനക വാക്സിൻ ഒന്നും രണ്ടും ഡോസുകൾക്കിടയിൽ 45 ആഴ്ച വരെ ഇടവേളയുണ്ടാകുന്നത് മെച്ചപ്പെട്ട രോഗപ്രതിരോധത്തിലേക്ക് നയിച്ചതായി പഠനം പറയുന്നു.
രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം മൂന്നാം ഡോസ് എടുക്കുന്നത് ആൻറിബോഡി വർധിപ്പിക്കാനും രോഗപ്രതിരോധ പ്രതികരണം ബൂസ്റ്റ് ചെയ്യാനും സഹായിക്കുമെന്നും പഠനം പറയുന്നു. പ്രീപ്രിൻറ് പഠനം മേഖലയിലുള്ള വിദഗ്ധരുടെ വിശകലനത്തിനായി കാത്തിരിക്കുകയാണ്.
'വാക്സിൻ കുറവുള്ള രാജ്യങ്ങൾക്ക് ഇത് ആശ്വാസകരമായ വാർത്തയായിരിക്കും ഇത്. ജനങ്ങൾക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിലെ കാലതാമസത്തെക്കുറിച്ച് അവർ ആശങ്കാകുലരായിരിക്കും' -ഓക്സ്ഫഡ് സർവകലാശാലയിലെ വിദഗ്ധനായ ആൻഡ്രൂ പൊള്ളാർഡ് പറഞ്ഞു.
ആദ്യ ഡോസ് എടുത്ത് 10 മാസം കഴിഞ്ഞ് രണ്ടാം ഡോസ് എടുക്കുന്ന സമയത്തും മികച്ച ഫലമാണ് ലഭിക്കുന്നതെന്നും പൊള്ളാർഡ് പറഞ്ഞു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മൂന്നാം ഡോസ് ആവശ്യമുണ്ടോ എന്ന് വിപുലമായ വാക്സിനേഷൻ പദ്ധതികളുള്ള രാജ്യങ്ങൾ പരിഗണിക്കുന്നതിനാൽ കാലതാമസം വരുത്തിയ ആസ്ട്രസെനക മൂന്നാം ഡോസിെൻറ ഫലങ്ങൾ പോസിറ്റീവ് ആണെന്ന് ഗവേഷകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.