ഗർഭച്ഛിദ്രം നിയമ വിധേയമാക്കൽ: മെക്സിക്കൊയിൽ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ

മെക്സിക്കൊ സിറ്റി: രാജ്യത്ത് ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിൽ പ്രതിഷേധിച്ച് ആയിരങ്ങൾ മാർച്ച് നടത്തി. മെക്സിക്കൊയിലെ 32 സംസ്ഥാനങ്ങളിൽ ഒമ്പതിലും 12 ആഴ്ചവരെ ഗർഭച്ഛിദ്രം നടത്താമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെയാണ് ലാറ്റിനമേരിക്കയിലെ അബോർഷൻ വിരുദ്ധ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ മുദ്രാവാക്യങ്ങളും പ്ലക്കാഡുകളുമുയർത്തി ആയിരങ്ങൾ രംഗത്തെത്തിയത്.

സ്ത്രീകൾക്കും ജീവിക്കാനുള്ള അവകാശത്തിനും സമാധാനത്തിനും വേണ്ടിയാണ് മാർച്ച് നടത്തുന്നതെന്നും ഗർഭച്ഛിദ്രം നിയമവിധേയമാക്കാൻ ശ്രമിക്കുന്നത് അന്യായമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.ജനിക്കാനിരിക്കുന്ന കുട്ടികളുടെ പ്രതിരോധമാണിത്. അവർക്ക് ശബ്ദമില്ല, പക്ഷേ അവർക്ക് അവകാശങ്ങളുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

അതേസമയം, ഗർഭച്ഛിദ്രത്തിന് ശിക്ഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് 2021 സെപ്റ്റംബറിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.


Tags:    
News Summary - Thousands demonstrate against abortion legalization in Mexico

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.