തെഹ്റാൻ: ബുധനാഴ്ച ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യക്ക് ഇറാനിൽ പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. വിലാപയാത്രയിലും മയ്യിത്ത് നമസ്കാരത്തിലും പതിനായിരങ്ങൾ പങ്കുകൊണ്ടു.
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിക്ക് നൽകിയതിന് സമാനമായ അന്ത്യയാത്രയാണ് ഹനിയ്യക്ക് തെഹ്റാനിൽ നൽകിയത്. മയ്യിത്ത് നമസ്കാരശേഷം മൃതദേഹം ഖത്തറിലേക്ക് കൊണ്ടുപോയി.
വെള്ളിയാഴ്ച ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ മയ്യിത്ത് നമസ്കാരശേഷം ലുസൈൽ ഖബർസ്ഥാനിൽ ഖബറടക്കും. സംഭവം അതിഗൗരവമായാണ് ഇറാൻ കാണുന്നത്. തിരിച്ചടിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.