ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം വ്യാഴാഴ്ച നടത്തിയ റെയ്ഡിനിടെയുണ്ടായ വെടിവെപ്പിൽ രണ്ടു ഫലസ്തീനികൾ കൊല്ലപ്പെട്ടു. ജനിൻ പട്ടണത്തിലെ അഭയാർഥി ക്യാമ്പിലാണ് സൈന്യം റെയ്ഡ് നടത്തിയത്.
സനദ് അബു അത്തിയെ (17), യസീദ് അൽ-സാദി (23) എന്നിവരാണു കൊല്ലപ്പെട്ടത്. ബെത്ലഹേം നഗരത്തിനു സമീപം കത്തിയാക്രമണം നടത്തിയ ഫലസ്തീൻ പൗരനെയും സൈന്യം വെടിവെച്ചുകൊന്നു. നിദാൽ ജുമാ ജാഫ്ര (30) ആണ് മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് ഇസ്രായേൽ പൗരന്മാർക്കു പരിക്കേറ്റു.
ജനിൻ പട്ടണത്തിൽ നടന്ന വെടിവെപ്പിൽ 14 ഫലസ്തീനികൾക്ക് പരിക്കേറ്റു. തെൽ അവീവിനടുത്തുള്ള ബ്നെയ് ബ്രാക്കിൽ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി നടന്ന വെടിവെപ്പിൽ അഞ്ച് ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രതികാര നടപടി.
ബ്നെയ് ബ്രാക്കിൽ ചൊവ്വാഴ്ച ആക്രമണം നടത്തിയ ഫലസ്തീൻ യുവാവിന്റെ വീട്ടിലും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി. വീട് തകർക്കുകയും ചെയ്തു. യുവാവിനെ ഇസ്രായേൽ സൈന്യം വധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.