ഇംറാൻ ഖാനെക്കാൾ നന്ദികെട്ട മറ്റാരുമില്ല, 'അവസാന മുന്നേറ്റ'ത്തിന് സമയമായെന്ന് മറിയം നവാസ്

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ നാ​ഷ​ന​ൽ അ​സം​ബ്ലി​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചതിന് പിന്നാലെ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ​തി​രെ കടന്നാക്രമിച്ച് പാകിസ്താൻ മുസ് ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) ഉപാധ്യക്ഷയും മുൻ പ്രധാനമന്ത്രി നവാസ് ശ​രീ​ഫിന്‍റെ മകളുമായ മറിയം നവാസ്. ഇംറാൻ ഖാന്‍റെ പരാജയത്തിലേക്കുള്ള 'അവസാന മുന്നേറ്റത്തിന്' സമയമായെന്ന് മറിയം നവാസ് പറഞ്ഞു.

ഇ​സ്‍ലാ​മാ​ബാ​ദിൽ സംഘടിപ്പിച്ച റാലിയിലാണ് ഇംറാൻ ഖാനെതിരെ മറിയം ആഞ്ഞടിച്ചത്. രാജ്യത്തിന്‍റെ സാമ്പത്തികനില, ഭരണനിർവഹണം, വിദേശ നയം അടക്കമുള്ള വിഷയങ്ങളിൽ ഇംറാൻ സർക്കാറിനെ മറിയം രൂക്ഷമായി വിമർശിച്ചു.

പ്രധാനമന്ത്രിക്ക് ദേശീയ അസംബ്ലിയുടെ മാത്രമല്ല, പാർട്ടിയുടെയും വിശ്വാസം നഷ്ടപ്പെട്ടു. അതിനാൽ ഇംറാൻ ഖാന് ഗുഡ്‌ബൈ പറയാനാണ് പ്രതിപക്ഷം റാലി നടത്തിയത്. മൗലാന ഫസലുറഹ്മാന്റെ നേതൃത്വത്തിൽ ഞങ്ങൾ നിങ്ങളോട് വിടപറയുന്നു.

അധിക്ഷേപകരമായ വാക്കുകൾ കൊണ്ട് തന്‍റെ പ്രഭാതം തുടങ്ങുന്ന വ്യക്തി, ഒടുവിൽ അപമാനകരമായ അന്ത്യത്തെ അഭിമുഖീകരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ കപ്പലിനെ രക്ഷിക്കാൻ പാർട്ടി അംഗങ്ങളെ ഉപയോഗിച്ച ഇംറാൻ, ഒരു 'നന്ദികെട്ട' വ്യക്തിയായി മാറിയിരിക്കുന്നു. ഇംറാനെക്കാൾ നന്ദികെട്ട മറ്റാരുമില്ലെന്നും മറിയം നവാസ് ചൂണ്ടിക്കാട്ടി.

പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ​ശ​ഹ്ബാ​സ് ശ​രീ​ഫ് നാ​ഷ​ന​ൽ അ​സം​ബ്ലി​യി​ൽ അ​വി​ശ്വാ​സ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചത്. 161 അ​നു​കൂ​ല വോ​ട്ടു​ക​ൾ ല​ഭി​ച്ച​തോ​ടെ പ്ര​മേ​യ​ത്തി​ന് അ​വ​ത​ര​ണാ​നു​മ​തി​യാ​യി. ഇ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി.

പ്ര​മേ​യ​ത്തി​നു​മേ​ൽ വ്യാ​ഴാ​ഴ്ച ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ക്കും. 342 സ​ഭ​യി​ൽ പ്ര​മേ​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ 172 വോ​ട്ടു​ക​ളാ​ണ് ഇം​റാ​ന് വേ​ണ്ട​ത്.

Tags:    
News Summary - Time has come for the final push: Maryam Nawaz to Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.