വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ നിർണയിക്കാനുള്ള പോരാട്ടമായ പ്രൈമറികളിൽ വമ്പൻ ജയങ്ങൾ കുറിച്ച് ജോ ബൈഡനും ഡോണൾഡ് ട്രംപും. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ പ്രൈമറി നടന്ന സൂപ്പർ ചൊവ്വാഴ്ച ഇരുവരും സമഗ്രാധിപത്യം പുലർത്തി. കാലിഫോർണിയ, വിർജീനിയ, നോർത് കരോലൈന, മെയ്ൻ, മസചുസറ്റ്സ്, ഓക്‍ലഹോമ, ടെന്നസി, ടെക്സസ്, ആർകൻസോ, അലബാമ, കോളറാഡോ, മിനിസോട എന്നിവിടങ്ങളിൽ ഇരുവരും ജയിച്ചു.
അധികമായി അയോവ, വെർമണ്ട് എന്നിവിടങ്ങളിൽ കൂടി ജയം കണ്ട ബൈഡൻ അമേരിക്കൻ സമോവയിൽ തോറ്റു. എന്നാൽ, നിക്കി ഹാലി എതിരാളിയായുള്ള റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപും ഒരിടത്ത് തോൽവിയറിഞ്ഞു- വർമോണ്ടിൽ. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് യു.എസ് പ്രൈമറികളിൽ ഇരുവിഭാഗവും കാര്യമായ എതിർപ്പില്ലാതെ സ്ഥാനാർഥികളെ ഉറപ്പിക്കുന്നത്. രണ്ടാഴ്ചക്കകം ഇരുവരുടെയും സ്ഥാനാർഥിത്വം ഉറപ്പാകുമെന്നാണ് സൂചന.
ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ ബൈഡന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് 1968 പ്രതിനിധികളെയാണ് വേണ്ടത്. സൂപ്പർ ചൊവ്വ കഴിഞ്ഞതോടെ 1626 പേരുടെ പിന്തുണ സ്വന്തമാക്കിയ അദ്ദേഹം മാർച്ച് 19ന് േഫ്ലാറിഡ, ഇലനോയ്, കാൻസസ്, ഒഹായോ എന്നിവിടങ്ങളിലെ പ്രൈമറി കഴിയുന്നതോടെ അക്കം തികച്ചേക്കും. 273 പ്രതിനിധികളുമായി സൂപ്പർ ചൊവ്വയിലെ പ്രൈമറികളിൽ അണികളുടെ പിന്തുണ തേടിയ ട്രംപ് 865 പേരെ കൂടി ഉറപ്പിച്ചു. 1215 പ്രതിനിധികൾ തികഞ്ഞാൽ ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകും. രണ്ടാഴ്ചക്കകം അതും പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.