വാഷിങ്ടൺ: യു.എസിന്‍റെ പുതിയ ഭരണകൂടത്തിന് ആശംസകൾ നേർന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിടവാങ്ങൽ പ്രസംഗത്തിലായിരുന്നു നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരെടുത്ത് പറയാതെ ട്രംപിന്‍റെ അഭിനന്ദനം.
'ഈ ആഴ്ച പുതിയ ഭരണകൂടം അധികാരമേൽക്കും. അമേരിക്കയെ സുരക്ഷിതവും സമൃദ്ധവുമായി നിലനിർത്തുന്നതിൽ വിജയം കൈവരിക്കാൻ ഭരണകൂടത്തിന് സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു' -ട്രംപ് പറഞ്ഞു.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ട്രംപ് വിടവാങ്ങൽ പ്രസംഗ വിഡിയോ പുറത്തുവിടുകയായിരുന്നു.
ദശാബ്ദങ്ങൾക്ക് ശേഷം പുതിയ യുദ്ധങ്ങൾ സൃഷ്ടിക്കാത്ത അമേരിക്കൻ പ്രസിഡന്‍റായതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ദേശീയ മഹത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതുമാണ് ഏറ്റവും വലിയ അപകടം. ഞങ്ങൾ ഇവിടെ വന്നത് എന്തിനുവേണ്ടിയാണോ, അതിനേക്കാളേറെ ഇവിടെ ചെയ്തു -ട്രംപ് പറഞ്ഞു.
തന്‍റെ ഭരണകാലത്ത് വിവിധ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചതായി അവകാശപ്പെട്ട ട്രംപ്, നികുതി കുറക്കൽ, ചൈനീസ് ഇടപാടുകളിലെ തീരുവ കുറക്കൽ, ഊർജ്ജ സ്വയംപര്യാപ്തത, കോവിഡ് വാക്സിൻ വികസനം തുടങ്ങിയവ ഉയർത്തിക്കാട്ടി.
ട്രംപിന്‍റെ പ്രസിഡന്‍റ് കാലാവധി ഇന്ന് അവസാനിക്കും. ബൈഡന്‍റെ വിജയം അംഗീകരിക്കാത്തതും പാർലമെന്‍റ് മന്ദിരമായ കാപിറ്റൽ ട്രംപ് അനുകൂലികളുടെ അക്രമത്തിനുമെല്ലാം അമേരിക്ക കുറഞ്ഞ ദിവങ്ങൾക്കുള്ളിൽ സാക്ഷ്യം വഹിച്ചിരുന്നു. കാപിറ്റൽ ആക്രമണത്തെ തുടർന്ന് ട്രംപിനെ അമേരിക്കൻ സെനറ്റ് ഇംപീച്ച് ചെയ്തിരിക്കുകയാണ്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.