വാഷിങ്ടൺ: വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് ആതിഥ്യം വഹിച്ചിരുന്ന ചടങ്ങുകൾ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമായിരുന്നു. ഒക്ടോബർ 26ന് ആമി കോണി ബാരെറ്റിനെ സുപ്രീംകോടതി ജഡ്ജിയായി പ്രഖ്യാപിക്കുന്ന ചടങ്ങ് വൈറ്റ്ഹൗസിലെ റോസ് ഗാർഡനിലാണ് നടന്നത്. ഇൗ പരിപാടിയിൽ പെങ്കടുത്ത ട്രംപും മെലാനിയയും അടക്കം ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
നോത്രദാം യൂനിവേഴ്സിറ്റി പ്രസിഡൻറ് ജോൺ ജെൻകിൻസ്, വൈറ്റ്ഹൗസ് മുൻ കൗൺസിലർ കെലിൻ കോൺവേ, റിപ്പബ്ലിക്കൻ സെനറ്റർമാരായ മൈക്ക് ലീ, ടോം ടില്ലിസ് എന്നിവർക്കാണ് രോഗം ബാധിച്ചത്. ഇവരെല്ലാം അടുത്ത സീറ്റുകളിൽ ഇരുന്നവരായിരുന്നു. സാമൂഹിക അകലം പാലിക്കാതെയായിരുന്നു സീറ്റ് ക്രമീകരണം. പരിപാടി തുടങ്ങിയപ്പോൾ അപൂർവം പേരാണ് മാസ്ക് ധരിച്ചിരുന്നത്. പ്രസിഡൻഷ്യൽ സംവാദത്തിലും സമാന അവസ്ഥയായിരുന്നു. മെലാനിയ ഒഴികെ ട്രംപ് കുടുംബാംഗങ്ങൾ മാസ്ക് ധരിച്ചിരുന്നില്ല.
ഇൗ ചടങ്ങിലുണ്ടായിരുന്ന കാമ്പയിൻ മാനേജർ ബിൽ സ്റ്റെപിയൻ, ട്രംപിെൻറ ഉപദേശക ഹോപ് ഹിക്സ് എന്നിവർക്ക് രോഗം കണ്ടെത്തി. ഹോപ് ഹിക്സിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ട്രംപും മെലാനിയയും ടെസ്റ്റ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.