തുനീഷ്യ: ഗന്നൂശിയടക്കമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

തൂനിസ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന തുനീഷ്യയിൽ അന്നഹ്ദ പാർട്ടി തലവനും മുൻ സ്പീക്കറുമായ റാശിദ് ഗന്നൂശി ഉൾപ്പെടെ അന്നഹ്ദ പാർട്ടിയുമായി ബന്ധമുള്ള രാഷ്ട്രീയനേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ തുനീഷ്യൻ കോടതി മരവിപ്പിച്ചു. പ്രസിഡന്റ് ഖൈസ് സഈദിന്റെ പ്രധാന എതിരാളികളായ ഗന്നൂശി, മകൻ മുആദ്, മുൻ പ്രധാനമന്ത്രി ഹമാദി ജബാലി, മുൻ വിദേശകാര്യമന്ത്രി റഫീഖ് അബ്ദുസ്സലാം എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

ഖൈസ് സഈദ് കഴിഞ്ഞ ജൂലൈയിൽ സർക്കാറിനെ പുറത്താക്കി ഗന്നൂശിയുടെ നേതൃത്വത്തിലെ അന്നഹ്ദ ആധിപത്യമുള്ള പാർലമെന്റ് മരവിപ്പിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അധികാരം പിടിച്ചടക്കിയതിന്റെ വാർഷികമായ ജൂലൈ 25ന് ഹിതപരിശോധന നടത്താൻ കരട് ഭരണഘടന സഈദ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.

Tags:    
News Summary - Tunisia: Bank accounts of ganoshi and others have been frozen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.