തൂനിസ്: സമ്മർദങ്ങൾക്കൊടുവിൽ തുനീഷ്യയിൽ മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റിധ ഗാർസലൂവിനെ ആഭ്യന്തരമന്ത്രിയായി നാമനിർദേശം ചെയ്ത് പ്രസിഡൻറ് കൈസ് സഈദ്. ഞായറാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാറിെൻറ നിയന്ത്രണം പ്രസിഡൻറ് ഏറ്റെടുത്തതോടെയാണ് തുനീഷ്യയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്.
പ്രധാനമന്ത്രിയെ പുറത്താക്കുകയും പാർലമെൻറ് പിരിച്ചുവിടുകയും ചെയ്ത കൈസ് ജുഡീഷ്യറിയുടെ നിയന്ത്രണവും കൈപ്പിടിയിലാക്കിയിരുന്നു. ഇതിനെതിരെ യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.