അങ്ങേയറ്റം സങ്കടം നിറഞ്ഞ വാർത്തകളാണ് സിറിയയിൽനിന്നും തുർക്കിയിൽനിന്നും ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ ദിവസം തുടർച്ചയായുണ്ടായ ഭൂചലനങ്ങളിൽ ഇതിനകം 5000ലധികം ആളുകളാണ് മരിച്ചുവീണത്. അതിനിടയിൽ ചെറുതെങ്കിലും ആശ്വാസം പകരുന്ന വാർത്തകളും ദുരന്തമേഖലയിൽനിന്നും പുറത്തുവരുന്നുണ്ട്.
സിറിയയിലെ അലപ്പോയിൽനിന്നാണ് ഇപ്പോൾ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഭൂകമ്പത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഒരു ഗർഭിണി പ്രസവിച്ചു. പക്ഷേ, അധികം വൈകാതെ അവർ മരണത്തിന് കീഴടങ്ങി. ജനിച്ച ആൺകുഞ്ഞ് രക്ഷപെടുകയും ചെയ്തു. റെസ്ക്യൂ സംഘം തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നും നവജാത ശിശുവിനെ രക്ഷപെടുത്തുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.