അങ്കാറ: പ്രശസ്ത മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ വധവുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ അവസാനിപ്പിച്ച് തുർക്കി. കേസിൽ കുറ്റാരോപിതരായ 26 സൗദി പൗരന്മാരെ വിചാരണ ചെയ്യുന്ന നടപടികളാണ് തുർക്കി കോടതി അവസാനിപ്പിച്ചത്. കേസ് സൗദിക്കു കൈമാറുകയും ചെയ്തു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഖശോഗിയുടെ പങ്കാളി ഹാതിസ് സെൻജിസ് പ്രതികരിച്ചു. ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിൽവെച്ച് 2018 ഒക്ടോബർ രണ്ടിനാണ് ഖശോഗി കൊല്ലപ്പെട്ടത്.
വിചാരണക്കായി പ്രതികൾ ഹാജരാകാത്ത സാഹചര്യത്തിൽ കേസ് സൗദി അധികൃതർക്ക് കൈമാറണമെന്ന് കഴിഞ്ഞയാഴ്ച പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ പരിഗണിക്കുമെന്ന് തുർക്കി നിയമമന്ത്രാലയവും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.