ഇസ്രായേലിനെതിരായ വംശഹത്യക്കേസ്: കക്ഷി ചേരാൻ തുർക്കിയയും

അ​ങ്കാ​റ: ഇ​സ്രാ​യേ​ലി​നെ​തി​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ വം​ശ​ഹ​ത്യ​ക്കേ​സി​ൽ ചേ​രാ​ൻ യു.​എ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് തു​ർ​ക്കി​യ. നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ തു​ർ​ക്കി​യ അം​ബാ​സ​ഡ​ർ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഓ​ങ്കു കെ​സെ​ലി പ​റ​ഞ്ഞു.

നി​ക്ക​രാ​ഗ്വ, കൊ​ളം​ബി​യ, ലി​ബി​യ, മെ​ക്‌​സി​ക്കോ, സ്‌​പെ​യി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളും ഫ​ല​സ്തീ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തി​നു പു​റ​മെ​യാ​ണ്, ഇ​സ്രാ​യേ​ലി​ന്റെ ക​ടു​ത്ത വി​മ​ർ​ശ​ക​രാ​യ തു​ർ​ക്കി​യ​യും രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​രാ​ജ്യ​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ളി​ൽ കോ​ട​തി ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. കേ​സി​ൽ പ്രാ​ഥ​മി​ക വാ​ദം കേ​ൾ​ക്ക​ൽ ന​ട​ന്നെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ വ​ർ​ഷ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ലോ​ക​ത്തി​ലെ ഒ​രു രാ​ജ്യ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന​തീ​ത​മ​ല്ല എ​ന്നാ​ണ് തു​ർ​ക്കി​യ​യു​ടെ ഇ​ട​പെ​ട​ലി​നെ കു​റി​ച്ച് കെ​സെ​ലി ‘എ​ക്‌​സി’​ൽ കു​റി​ച്ച​ത്. ഇ​സ്രാ​യേ​ൽ ചെ​യ്ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​വ​ർ​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ലെ കേ​സ് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നും ഇ​സ്രാ​യേ​ലി​​ന്റേ​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്ന് ആ​രോ​പി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ൽ അ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട അ​ദ്ദേ​ഹം, ഇ​സ്രാ​യേ​ലി​നെ പി​ന്തു​ണ​ക്കു​ന്ന പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഗ​സ്സ യു​ദ്ധം ചൂ​ണ്ടി​ക്കാ​ട്ടി മേ​യ് മു​ത​ൽ തു​ർ​ക്കി​യ ഇ​സ്രാ​യേ​ലു​മാ​യു​ള്ള വ്യാ​പാ​രം നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Turkiye to join in genocide case against Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.