്മെക്സിക്കോ സിറ്റി: ആഘോഷങ്ങൾ അതിരുവിട്ടാൽ ദുരന്തമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നവരെ ബോധപൂർവം മാറ്റിനിർത്തുന്നതാണ് നാട്ടുനടപ്പ്. ഓരോ സന്തോഷ മുഹൂർത്തവും ആഘോഷമാക്കാൻ പുത്തൻ രീതികൾ തേടുന്ന പുതിയ കാലത്ത് വിശേഷിച്ചും. സമാനമായൊരു ആഘോഷമാണ് മെക്സിക്കോയുടെ കണ്ണീരായത്. ഗർഭസ്ഥ കുഞ്ഞിന്‍റെ ലിംഗമറിയിച്ച് വിമാനത്തിൽ നടത്തിയ അഭ്യാസ പ്രകടനം പൂർത്തിയാകുംമുെമ്പ അപകടത്തിൽ കലാശിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
സെസ്ന 206 കുഞ്ഞുവിമാനം ഹോൾബോക്സിൽനിന്ന് പറന്നുയർന്ന് കടലിനു മുകളിൽ വട്ടമിട്ടുപറക്കുന്നതിനിടെ മൂക്കുകുത്തി കടലിൽ പതിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ തൊട്ടുതാഴെ ബോട്ടിൽ സഞ്ചരിക്കുേമ്പാഴാണ് ദുരന്തം. ഇവർക്കു മുകളിൽ പതിക്കാതിരുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ച ആശ്വാസത്തിലാണ് കണ്ടുനിന്ന നാട്ടുകാർ.
ഗർഭസ്ഥ ശിശുവിന്‍റെ ലിംഗമറിയിക്കാൻ വേറിട്ട ആഘോഷ രീതികളാണ് മെക്സിക്കോയിലുള്ളത്. അതിലൊന്നാകാം വിമാനത്തിലുള്ളവർ കുഞ്ഞിന്‍റെ ലിംഗമറിയിക്കൽ. ഈ വിമാനത്തിലുണ്ടായിരുന്നവരും ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെന്ന് അറിയിച്ചത് കേട്ടതായി കടൽക്കരയിലുണ്ടായിരുന്നവർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചപ്പോൾ രണ്ടാമൻ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുേമ്പാഴും മരണത്തിന് കീഴടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.