ജറൂസലം: വെസ്റ്റ്ബാങ്കിലെ ജനീൻ അഭയാർഥി ക്യാമ്പിലുണ്ടായ സംഘർഷത്തിൽ രണ്ടു ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. അമദ് അബു അൽഹിജ എന്ന യുവാവിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
അമദിനെ വീടുകയറി പിടികൂടാനുള്ള നീക്കം പ്രദേശവാസികൾ നേരിടുകയായിരുന്നു. അബ്ദുല്ല അൽ ഹുസാരി, ശാദി നജിം എന്നിവരാണ് കൊല്ലപ്പെട്ടത്. അബ്ദുല്ല അൽ ഹുസാരി ഫലസ്തീൻ സായുധസംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ പ്രവർത്തകരാണ്.
നിരായുധനായിരുന്നു ശാദി നജിമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമദ് പിന്നീട് ഇസ്രായേൽ സൈന്യത്തിനു കീഴടങ്ങി. ജനീനിൽ ഇസ്രായേൽ സൈന്യം അതിക്രമിച്ചുകയറുന്നത് പതിവാണ്. ഇസ്ലാമിക് ജിഹാദിന്റെയും ഹമാസിന്റെയും സ്വാധീനമേഖലയായ ഇവിടെ ചെറുത്തുനിൽപും ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.