ലണ്ടൻ: വിമാനത്തിൽ േതാക്ക് മറന്നുവെച്ചതിനെ തുടർന്ന് ബ്രിട്ടീഷ് മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിൻെറ സുരക്ഷ ഉദ്യോഗസ്ഥനെതിരെയാണ് നടപടി.
അമേരിക്കൻ സന്ദർശനം കഴിഞ്ഞ് ഡൊമിനിക് റാബ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം. ഹീത്രു വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയാണ് തിരകൾ നിറച്ച തോക്ക് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നതായി ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ഫെബ്രുവരിയിലും സമാന സംഭവമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻെറ സുരക്ഷ ഉദ്യോഗസ്ഥൻ വിമാനത്തിൻെറ ശുചിമുറിയിൽ തോക്ക് മറന്നുവെക്കുകയും മറ്റൊരു യാത്രക്കാരൻ വിമാന ജീവനക്കാർക്ക് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.