ഋഷി സുനകും അക്ഷതയും ചാൾസ് രാജാവി​നെക്കാൾ സമ്പന്നർ

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകി​ന്റെയും ഭാര്യ അക്ഷത മൂർത്തിയുടെയും സ്വകാര്യ സ്വത്തിൽ മുൻ വർഷത്തേക്കാൾ 122 മില്യൺ പൗണ്ട് വർധിച്ചു. 2023ൽ 529 മില്യൺ പൗണ്ട് ആയിരുന്നു ഇവരുടെ ആസ്തി. അത് 651 മില്യണായാണ് വർധിച്ചത്. പിതാവ് നാരായണ മൂർത്തിയുടെ ​ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ ഓഹരിയാണ് അക്ഷത മൂർത്തിയുടെ സമ്പത്ത് വർധിക്കാൻ കാരണം.

യു.കെയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടിക പ്രകാരം സുനകും അക്ഷതയും ചാൾസ് രാജാ​വിനേക്കാൾ സമ്പന്നരാണെന്നാണ് പറയുന്നത്. ചാൾസ് രാജാവിന്റെ സമ്പത്ത് കഴിഞ്ഞ വർഷം 600 മില്യൺ പൗണ്ട് ആയിരുന്നു. അത് ഇക്കുറി 610 മില്യൺ പൗണ്ടായി വർധിച്ചു. 2022ൽ സമ്പത്തിന്റെ കാര്യത്തിൽ എലിസബത്ത് രാജ്ഞിയേക്കാൾ മുന്നിലായിരുന്നു സുനക്. 37.2 ബില്യൺ പൗണ്ടിന്റെ ആസ്തിയുള്ള ഗോപി ഹിന്ദുജയാണ് സമ്പത്തിന്റെ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. 14.9 ബില്യൺ സ്വത്തുമായി ലക്ഷ്മി മിത്തലും കുടുംബവും ഒമ്പതാം സ്ഥാനത്തുണ്ട്.

Tags:    
News Summary - UK PM Rishi Sunak, wife Akshata Murty richer than King Charles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.