റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റം: വ്യക്തമായ തെളിവുകളിലില്ലെന്ന് ബോറിസ് ജോൺസൺ

ലണ്ടൻ: റഷ്യൻ സൈന്യത്തിന്റെ യുക്രെയ്ൻ അതിർത്തിയിൽ നിന്നുള്ള പിന്മാറ്റത്തെ കുറിച്ച് വ്യക്തമായ തെളിവുകളില്ലെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലായിരുന്നു ബോറിസ് ജോൺസന്റെ പരാമർശം.

ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിന് കീഴിലുള്ള ചട്ടങ്ങൾ പാലിക്കാനും യു.എൻ അംഗങ്ങളുടെ പരമാധികാര​ത്തെ മാനിക്കാനുമുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും ഇരുനേതാക്കളും ആവർത്തിച്ചു. യുക്രെയ്ന് നേരെയുണ്ടാവുന്ന റഷ്യയുടെ ഏത് രീതിയിലുള്ള ആക്രമണവും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞതായും ബോറിസ് ജോൺസന്റെ ഓഫീസ് അറിയിച്ചു.

നയതന്ത്രതലത്തിൽ എത്രയും ​പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്താൻ ഇരുവരും ധാരണയിലെത്തിയെന്നും ഇരു രാജ്യങ്ങളുടേയും നന്മക്കായാണ് പ്രവർത്തിക്കേണ്ടതെന്നും ഇരുവരും പറഞ്ഞതായും ബോറിസ് ജോൺസന്റെ വക്താവ് അറിയിച്ചു.

യു.എൻ സുരക്ഷാ സമിതി യോഗം യുക്രെയ്ൻ വിഷയം വ്യാഴാഴ്ച ചർച്ച ചെയ്യാനിരിക്കെയാണ് ഇരു നേതാക്കളും ടെലിഫോൺ സംഭാഷണം നടത്തിയിരിക്കുന്നതെന്നത് ​ശ്രദ്ധേയമാണ്. സുരക്ഷാസമിതിയിൽ ബ്രിട്ടനു വേണ്ടി യുറോപ്പ് മന്ത്രി ജെയിംസ് ക്ലെവർലി പ​ങ്കെടുക്കും.

Tags:    
News Summary - UK PM Says "Little Evidence Of Russia withdrawing" From Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.