കാബൂൾ വിമാനത്താവളത്തിന്​ ഭീകരാക്രമണ ഭീഷണി; പൗരൻമാർക്ക്​ ജാഗ്രത നിർദേശവുമായി വിവിധ രാജ്യങ്ങൾ

കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണമുണ്ടാവുമെന്ന്​ മുന്നറിയിപ്പ്​. ഇതേതുടർന്ന്​ വിവിധ പാശ്​ചാത്യ രാജ്യങ്ങൾ പൗരൻമാർക്ക്​ ജാഗ്രത നിർദേശം നൽകി. എത്രയും പെ​ട്ടെന്ന്​ കാബൂൾ വിമാനത്താവളത്തിന്‍റെ പരിസരത്ത്​ നിന്ന്​ മാറണമെന്നാണ്​ പൗൻമാർക്ക് വിവിധ രാജ്യങ്ങൾ​​ നൽകിയ നിർദേശം.

യു.കെ, യു.എസ്​, ആസ്​ട്രേലിയ രാജ്യങ്ങളാണ്​ പ്രധാനമായും മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. സുരക്ഷിത സ്ഥാനങ്ങളിലേക്ക്​ മാറാൻ ഇവർ പൗരൻമാരോട്​ നിർദേശിച്ചു. ഐ.എസ്​ ചാവേർ ബോംബ്​ സ്​ഫോടനം നടത്താൻ സാധ്യതയുണ്ടെന്നാണ്​​ യു.കെയുടെ മുന്നറിയിപ്പ്. പൗരൻമാരോട്​ കാബൂൾ വിമാനത്താവളത്തിന്‍റെ സമീപത്തേക്ക്​ പോകരുതെന്ന്​ യു.എസും അറിയിച്ചു.

അഫ്​ഗാനിൽ നിന്നും പുറത്ത്​ കടക്കാൻ ആയിരക്കണക്കിന്​ ആളുകളാണ്​ കാബൂൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത്​. താലിബാൻ അഫ്​ഗാനിൽ അധികാരം പിടിച്ചതിന്​ ശേഷം യു.എസ്​ മാത്രം ഏകദേശം 90,000 പേരെ സുരക്ഷാ വിമാനങ്ങളിൽ പുറത്തെത്തിച്ചിട്ടുണ്ട്​.

Tags:    
News Summary - UK, US, Australia ask citizens to stay away from Kabul airport over terror attack threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.