റഷ്യ അധിനിവേശം തുടർന്നാൽ ശക്തമായ സാമ്പത്തിക ഉപരോധവും തുടരും -ബൈഡൻ

റഷ്യ യുക്രെയ്നിൽ അധിനിവേശം തുടർന്നാൽ റഷ്യക്കെതിരായ സാമ്പത്തിക ഉപരോധവും തുടരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

റഷ്യക്കെതിരെ ഒരു പുതിയ ഉപരോധ പാക്കേജ് പ്രഖ്യാപിച്ചതായും ബൈഡൻ അറിയിച്ചു. അയൽ രാജ്യത്ത് അധിനിവേശത്തിന് റഷ്യ തുടക്കമിട്ടിരിക്കുകയാണ്. അത് തുടർന്നാൽ ഉപരോധവും തുടരും. ബൈഡൻ പറഞ്ഞു. തന്റെ അയൽരാജ്യത്ത് പുതിയ രാജ്യങ്ങൾ പ്രഖ്യാപിക്കാനുള്ള അവകാശം ആരാണ് പുടിന് നൽകിയത്.

ഇത് അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഉറച്ച പ്രതികരണം ആവശ്യപ്പെടുന്നു -ബൈഡൻ പറഞ്ഞു. കിഴക്കൻ യുക്രെയ്നിൽ നിന്ന് വേർപിരിഞ്ഞ രണ്ട് പ്രദേശങ്ങളെ കഴിഞ്ഞ ദിവസം സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചിരുന്നു. 

Tags:    
News Summary - Ukraine Crisis: Biden Says Russian Government Cut Off From Western Finances

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.