യുക്രെയ്ൻ: പടിഞ്ഞാറിനെ പഴിച്ച് സെലൻസ്കി

കിയവ്: മൂന്നു മാസം പിന്നിടുമ്പോഴും റഷ്യൻ അധിനിവേശം വേട്ടയാടുന്ന യുക്രെയ്നെ രക്ഷിക്കാനാവാത്ത പടിഞ്ഞാറിനെ കുറ്റപ്പെടുത്തി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ആയുധങ്ങളെത്തിക്കുന്നതിലും ഉപരോധം കടുപ്പിക്കുന്നതിലും നാറ്റോ സഖ്യത്തിൽ ഭിന്നത തുടരുകയാണെന്ന് ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ സെലൻസ്കി കുറ്റപ്പെടുത്തി. 'ആയുധങ്ങളുടെ കാര്യത്തിലാണ് ഐക്യം വേണ്ടത്. അത് പക്ഷേ, പ്രയോഗത്തിലുണ്ടോ? ഐക്യപ്പെടുമ്പോഴേ റഷ്യക്കെതിരെ മേൽക്കൈയുണ്ടാകൂ''- അദ്ദേഹം പറഞ്ഞു.

അതിനിടെ, മരിയുപോളിലെ റഷ്യൻ അധിനിവേശം നഗരത്തിൽ 22,000 പേരുടെ ജീവനെടുത്തതായി മേയറുടെ ഉപദേശകൻ പറഞ്ഞു. റഷ്യൻ ആക്രമണം ഏറ്റവും അപകടകരമായി തുടരുന്ന യുക്രെയ്നിലെ പട്ടണമാണ് മരിയുപോൾ.

ഇവിടെ സമ്പൂർണ നിയന്ത്രണം പിടിച്ച റഷ്യ അസോവ്സ്റ്റൽ ഉരുക്കുനിലയം കേന്ദ്രീകരിച്ചുള്ള അവസാന ചെറുത്തുനിൽപും ഇല്ലാതെയാക്കിയിരുന്നു.

Tags:    
News Summary - Ukraine: zelensky blames the West

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.