യുക്രെയ്ൻ യുദ്ധാനന്തര പുനർനിർമാണം: ഐ.എം.എഫ് മേധാവിയുമായി ചർച്ച നടത്തി സെലൻസ്കി

വാഷിങ്ടൺ: യുക്രെയ്ന്‍റെ സാമ്പത്തിക സ്ഥിരതയെ കുറിച്ചും രാജ്യത്തിന്‍റെ യുദ്ധാനന്തര പുനർനിർമാണത്തെ കുറിച്ചും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയുമായി ചർച്ച നടത്തി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി.

'രാജ്യത്തിന്‍റെ പുനർനിർമാണം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി ഐ.എം.എഫ് മാനേജിങ് ഡയറക്ടറുമായി ചർച്ച നടത്തി. യുക്രെയ്ന്‍റെ യുദ്ധാനന്തര പുനർനിർമാണത്തെ കുറിച്ച് രാജ്യത്തിനിപ്പോൾ വ്യക്തമായ പദ്ധതികളും കാഴ്ചപ്പാടുകളുമുണ്ട്. ഐ.എം.എഫും യുക്രെയ്നും തമ്മിലുള്ള സഹകരണം തുടരുമെന്ന് തനിക്ക് ഉറപ്പുണ്ട്.'- സെലൻസ്കി ട്വീറ്റ് ചെയ്തു.

സെലൻസ്കിയുമായി ചർച്ച നടത്തിയ കാര്യം ഐ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീനയും ട്വീറ്റിലൂടെ സ്ഥിരീകരിച്ചു. സെലൻസ്കിക്ക് നന്ദി അറിയിച്ച ക്രിസ്റ്റലീന ആധുനിക മത്സരാധിഷ്ഠിത യുക്രെയ്ൻ പുനർനിർമിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണെന്ന് ട്വീറ്റ് ചെയ്തു.

വാഷിങ്ടണിൽ നടക്കാനിരിക്കുന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും ലോകബാങ്കിന്റെയും മീറ്റിങ്ങുകളിൽ പങ്കെടുക്കുമെന്നും രാജ്യത്തിന് വേണ്ടി കൂടുതൽ സാമ്പത്തിക സഹായം തേടുമെന്നും യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാൽ പറഞ്ഞു.

Tags:    
News Summary - Ukraine's Zelensky, IMF Head Talk On "Post-War Reconstruction"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.