കിയവ്: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി ലിത്വാനിയയിലെ വിൽനിയസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ലിത്വാനിയയിലെ യുക്രെയ്ൻ അംബാസിഡർ പെട്രോ ബെഷ്ത പ്രദേശികമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധം അവസാനിച്ചാൽ യുക്രെയ്ൻ നാറ്റോ അംഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 11, 12 ദിവസങ്ങളിലായാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്.
യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൂടുതൽ ആയുധങ്ങൾ നൽകുമെന്നും യുക്രെയ്നിന്‍റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചിരുന്നു.
ഇതിനുപിന്നാലെ യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തെ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാറ്റോ ഉച്ചകോടിയിൽ സെലൻസ്കി പങ്കെടുക്കുമെന്ന വാർത്ത വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.