കാബൂൾ: അഫ്ഗാനിസ്താനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രൈൻ വിമാനം റാഞ്ചിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ആളുകൾ ഒഴിപ്പിക്കനായി വിമാനം കാബൂളിലെത്തിയത്. റഷ്യൻ വാർത്ത ഏജൻസിയായ താസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യേവഗ്നയ യെനിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. എന്നാൽ, വാർത്ത ഉക്രൈൻ നിഷേധിച്ചു.
വിമാനം അജ്ഞാതർ തട്ടിയെടുക്കുകയായിരുന്നു. ആയുധാരികളാണ് വിമാനം തട്ടിയെടുത്തതിന് പിന്നിൽ. വിമാനം ഇറാനിലെത്തിച്ചെന്ന് സംശയിക്കുന്നതായി വിദേശകാര്യ സഹമന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട്. വിമാനം തിരികെയെത്തിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിമാനം ഇറാനിലെത്തിച്ചുവെന്ന വാർത്തകൾ ഇറാനും നിഷേധിച്ചിട്ടുണ്ട്. തെഹ്റാനിൽ നിന്നും ഇന്ധനം നിറച്ചതിന് ശേഷം കീവിലേക്ക് വിമാനം പറന്നുവെന്നാണ് ഇറാൻ നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.