യുനൈറ്റഡ് നേഷൻസ്: വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ ഒറ്റപ്പെട്ടുകഴിയുന്ന 27,000 കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് യു.എൻ ഭീകരവിരുദ്ധ സംഘത്തിെൻറ മേധാവി വ്ലാദിമിർ െവാറോൻകോവ്. ഈ കുട്ടികളിലേറെ പേരും ഐ.എസ് ഭീകരരുടെ മക്കളാണ്. അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ ലോകത്തിെൻറ ഉറക്കംകെടുത്തുന്ന പ്രശ്നങ്ങളിലൊന്നാണെന്നും െവാറോൻകോവ് ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതിെൻറ പേരിൽ വെറുക്കപ്പെട്ട്, ഒറ്റപ്പെട്ടു കഴിയുകയാണവർ. ഈ തിക്താനുഭവം ക്യാമ്പുകളിൽതന്നെ വീണ്ടും ഭീകരത വളർത്താൻ ഇടയാക്കുെമന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വടക്കൻ സിറിയയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് അൽഹോൽ. 62,000ത്തോളം പേരാണ് ഇവിടെ കഴിയുന്നത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 2019ൽ സിറിയയിലും ഇറാഖിലും ഐ.എസ് ഭീകരരുടെ പതനത്തോടെയാണ് കൂടുതൽ ആളുകളും ക്യാമ്പിലെത്തിയത്. ഇതുപോലെ നിരവധി ക്യാമ്പുകൾ വടക്കുകിഴക്കൻ സിറിയയിലുണ്ട്. സിറിയ മാത്രമല്ല, 60 രാജ്യങ്ങളിൽനിന്നുള്ളവരാണ് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്. അതിനാൽ അവരെ ഏറ്റെടുക്കാൻ മറ്റു രാജ്യങ്ങൾക്ക് ബാധ്യതയുണ്ടെന്നും െവാറോൻകോവ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.