ന്യൂയോർക്: ഫെബ്രുവരിയിലെ ജനാധിപത്യ അട്ടിമറിക്കു ശേഷം വടക്കൻ മ്യാന്മറിൽ വൻ കൂട്ടക്കുരുതി നടത്താൻ സൈന്യം തയാറെടുക്കുന്നുവെന്ന് യു.എൻ. രാജ്യത്തിെൻറ വടക്ക് ഭാഗത്ത് സൈനിക സാന്നിധ്യം ഏറിവരുന്നുവെന്ന റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് യു.എൻ ആശങ്ക പങ്കുവെച്ചത്.
വടക്കുപടിഞ്ഞാറൻ മേഖലകളിലേക്ക് വൻ പ്രഹരശേഷിയുള്ള ആയുധങ്ങളുമായി പതിനായിരക്കണക്കിന് സൈനികർ നീങ്ങുന്നതായി വിവരം ലഭിച്ചതായി മ്യാന്മറിലെ യു.എൻ പ്രത്യേക പ്രതിനിധി ടോം ആൻഡ്രൂസ് പറയുന്നു. ഈ മേഖലയിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും സൈന്യം മുതിരുമെന്നാണ് ലഭ്യമായ വിവരം.
മ്യാന്മറിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം യു.എൻ പൊതുസഭയിൽ പങ്കുവെച്ചു. സൈനിക അട്ടിമറിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ മ്യാന്മറിൽ 1100 തദ്ദേശവാസികളാണ് കൊല്ലപ്പെട്ടത്. 8000ത്തിലേറെ പേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.