വാഷിങ്ടൺ: ഫലസ്തീനെ സ്വതന്ത്രമാക്കുക എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി ഇസ്രായേൽ എംബസിക്ക് മുന്നിൽ സ്വയംതീകൊളുത്തി അമേരിക്കൻ സൈനികൻ. പൊള്ളലേറ്റ യു.എസ് നാവിക സേനാംഗം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിലായിരുന്നു സൈനിക വേഷത്തിലെത്തിയ യുവാവിന്‍റെ പ്രതിഷേധം. ഉടൻ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയിലുള്ള നാവികനാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് നാവിക സേന വക്താവ് സ്ഥിരീകരിച്ചു.
പ്രതിഷേധത്തിന്‍റെ ലൈവ് വീഡിയോ സ്ട്രീമിങ് സമൂഹമാധ്യമങ്ങളിൽ നടത്തിയായിരുന്നു സൈനികന്‍റെ പ്രതിഷേധം. ‘ഈ വംശഹത്യയിൽ എനിക്ക് പങ്കില്ല’ എന്നും സ്വയം തീകൊളുത്തുന്നതിന് മുമ്പ് അദ്ദേഹം വിളിച്ചുപറഞ്ഞു.
യു.എസ് രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. പൊലീസും സംഭവം അന്വേഷിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.