വാഷിങ്ടൺ: യു.എസിലെ മിനിയപോളിസിൽ ആഫ്രോ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കോടതി. 45കാരനായ ഷോവിനെതിരായ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു.
എട്ട് ആഴ്ചകൾക്കുള്ളിൽ ഷോവിനെതിരെ ശിക്ഷ വിധിക്കും. 40 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഷോവിനെതിരെ ചുമത്തിയിരിക്കുന്നത്.
മിനിയപോളിസ് കോടതിയുടെ പുറത്ത് വിധിപ്രസ്താവം കേൾക്കുന്നതിനായി വൻജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. കോടതി വിധിയിൽ ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു.
19വർഷമായി മിനിയപോളിസ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നയാളാണ് ഷോവിൻ. 2020 മേയ് 25നായിരുന്നു ജോർജ് േഫ്ലായിഡിന്‍റെ കൊലപാതകം. 46കാരനായ േഫ്ലായിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തുകയായിരുന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന േഫ്ലായിഡിന്‍റെ വാക്കുകൾ മുദ്രാവാക്യമായി ഏറ്റെടുത്ത് നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
വിധി വന്നതിന് ശേഷം പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും ജോർജ് ഫ്ലോയിഡിന്‍റെ കുടുംബത്തെ ഫോണിൽ വിളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.