വാഷിങ്ടൺ: ഫൈസർ വാക്സിന്‍റെ ബൂസ്റ്റർ ഡോസിന് അനുമതി നൽകി യു.എസ്. 65 വയസിന് മുകളിലുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക. രണ്ടാം ഡോസെടുത്ത് ആറ് മാസത്തിന് ശേഷമാവും ബൂസ്റ്റർ ഡോസ് നൽകുക. ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
വാക്സിന്‍റെ ബൂസ്റ്റർ ഡോസ് നൽകുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് യു.എസ് അറിയിച്ചു. 10 മില്യൺ ആളുകൾക്കെങ്കിലും ആദ്യഘട്ടത്തിൽ ബൂസ്റ്റർ ഡോസ് ആവശ്യമായി വരുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ഇവർക്ക് വാക്സിൻ നൽകാനുള്ള ക്രമീകരണം ഉടൻ ഒരുക്കുമെന്നാണ് സൂചന.
യു.എസിൽ 22 മില്യൺ ആളുകളാണ് വാക്സിനെടുത്ത് ആറ് മാസം പൂർത്തിയാക്കിയത്. ഇതിൽ പകുതിയോളം പേരും 65 വയസിന് മുകളിലുള്ളവരാണെന്നാണ് കണക്കാക്കുന്നത്. ലോകാരോഗ്യസംഘടന ഉൾപ്പടെയുള്ളവർ വാക്സിന്‍റെ ബൂസ്റ്റർ ഡോസ് നൽകുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ചില മരുന്ന് കമ്പനികളും ബൂസ്റ്റർ ഡോസിനെതിരായി നിലപാടെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.