ഹൂതികൾക്ക് നേരെ വീണ്ടും യു.എസ് ആക്രമണം

വാഷിങ്ടൺ: ഹൂതികൾക്കെതിരായ ആക്രമണം കടുപ്പിച്ച് യു.എസ്. നാലാം തവണയും ഹൂതികൾക്കെതിരെ ആക്രമണം നടത്തിയെന്ന് പെന്റഗൺ സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് പെന്റഗണിന്റെ പ്രസ്താവന പുറത്ത് വന്നത്. ഹൂതികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് യു.എസ് തുടക്കം കുറിച്ചതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നത്.

വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിനുള്ള മറുപടിയാണ് നൽകിയതെന്ന് യു.എസിന്റെ ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടങ്ങിയത്. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശത്തിനെതിരെയായിരുന്നു ആക്രമണം. ചെങ്കടലിൽ നിരവധി കപ്പലുകൾക്ക് നേരെ ഹൂതികൾ മിസൈലുകൾ തൊടുത്തു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യപാതകളിൽ ഒന്നായ ചെങ്കടലിൽ ഹൂതികൾ നടത്തിയ ആക്രമണങ്ങൾ ആഗോള വാണിജ്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഇതിന് മറുപടിയായി യു.എസും യു.കെയും ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. മറ്റ് രാജ്യങ്ങളുടെ കൂടി പിന്തുണയോടെയായിരുന്നു ആക്രമണം. പ്രദേശത്തിന്റെ സുരക്ഷക്കായി യു.എസിന്റേയും യു.കെയുടേയും നേതൃത്വത്തിൽ സംയുക്തസേന രുപീകരിച്ചിരുന്നു.ഏറ്റവുമൊടുവിൽ, ഇസ്രായേലിലേക്കു പോയ കപ്പൽ ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൂതികൾക്കെതിരായ ആക്രമണം യു.എസ് കടുപ്പിച്ചത്.

Tags:    
News Summary - US launches fourth round of strikes on Houthi targets in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.