വാല​ൈന്‍റൻസ്​ ദിനത്തിൽ ഒപ്പം വരാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ട​ിക്കൊണ്ടുപോയ 20കാരൻ അറസ്​റ്റിൽ

അരിസോണ: വാല​ൈന്‍റൻസ്​ ദിനത്തിൽ യാത്രപോകാൻ വിസമ്മതിച്ച മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ 20 കാരൻ അറസ്റ്റിൽ. യു.എസിലെ അരിസോണയിലാണ്​ സംഭവം.

ഫെബ്രുവരി 14ന്​ യുവാവിനൊപ്പം ചെലവഴ​ിക്കാൻ യുവതി വിസമ്മതിച്ചതിനെ തുടർന്നാണ്​ തട്ടിക്കൊണ്ടുപോകൽ. രണ്ടു കുട്ടികളുടെ മാതാവാണ്​ യുവതി. 20കാരനായ ഇസായ്​ കസ്​പാർഡ്​ ആണ്​ അറസ്റ്റിലായത്​.

ഫെബ്രുവരി 10ന്​ യുവതിയെ ആക്രമിച്ചതിന്‍റെ പേരിൽ 20കാരൻ നേരത്തേ അറസ്റ്റിലായിരുന്നു. പൊലീസ്​ പിന്നീട്​ ഇയാ​െള വിട്ടയച്ചു. ശേഷം യുവതിയുടെ വീട്ടിൽ വീണ്ടും എത്തിയ യുവാവ്​ വാല​ൈന്‍റൻസ്​ ദിനത്തിൽ പു​റ​ത്തുപോകാൻ ആദ്യം അഭ്യർഥിക്കുകയായിരുന്നു.

യുവതി വിസമ്മതിച്ചോടെ മർദ്ദിക്കുകയും നിർബന്ധിച്ച്​ കാറിൽ കയറ്റികൊണ്ടുപോകുകയും ചെയ്​തു. തുടർന്ന്​ അയൽവാസികൾ ​പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ പിടികൂടുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു. യുവാവ്​ ഇപ്പോൾ ജയിലിലാണ്​. 

Tags:    
News Summary - US man kidnaps his ex girlfriend for refusing to go on surprise Valentines Day date with him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.