വാഷിങ്ടൺ: പേർഷ്യൻ ഗൾഫിൽ ഇറാനിയൻ റെവല്യൂഷനറി ഗാർഡിന്‍റെ ബോട്ടുകൾക്ക് നേരെ അമേരിക്കൻ സേനയുടെ വെടിവെപ്പ്. ഹോർമുസ് കടലിടുക്കിലാണ് സംഭവം. രണ്ടുതവണ വെടിവെച്ചതായി പെന്‍റഗൻ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു.
യു.എസ് നാവികസേന കപ്പലുകൾക്ക് 137 മീറ്റർ അടുത്തെത്തിയ 13 സ്പീഡ് ബോട്ടുകൾക്ക് നേരെയാണ് മടങ്ങി പോകാൻ മുന്നറിയിപ്പ് നൽകി വെടിവെച്ചത്. ആദ്യം 300 വാര അകലെവെച്ചും രണ്ടാമത് 150 വാര അകലെവെച്ചും .50 ടൈപ്പ് മെഷീൻ ഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തത്.
വെടിവെപ്പിന് പിന്നാലെ ബോട്ടുകൾ മടങ്ങിപ്പോയതായി യു.എസ്. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏതാനും ആഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് ഇറാനിയൻ ബോട്ടുകൾക്ക് നേരെ അമേരിക്കൻ സേന വെടിവെപ്പ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.